Wednesday 12 October 2011

3.കാര്‍ - യാത്രാച്ചെലവ് കുറയുന്നു ; കാറിനു വിലകൂടുന്നു.

മുകളില്‍ പറഞ്ഞതാണ് ഇന്നത്തെ അവസ്ഥ. ഇപ്പോള്‍ ഇറങ്ങുന്ന കാറുകളുടെ മാര്‍ക്കറ്റ് നിലവാരം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും .
എന്തുകൊണ്ടാണ് കാറിനു വിലകൂടുന്നത് ?
പ്രസ്തുത യാഥാര്‍ഥ്യമാണ് ഇനി പറയുവാന്‍ പോകുന്നത്
എല്ലാ തരം കാറുകള്‍ക്കും വില കൂടുന്നില്ല
മാരുതിയുടെ 800 ന് വില കുറവാണ് . മറ്റൊരു ജനപ്രിയ വാഹനമായ ആള്‍ട്ടോക്കും വില കുറവു തന്നെ .
കാരണം ; മറ്റൊന്നുമല്ല ; എഞ്ചിന്‍ പെട്രോള്‍ ആണ് .
പെട്രോള്‍ എഞ്ചിനോട് ജനങ്ങള്‍ക്ക് എന്നുവെച്ചാല്‍ കാര്‍ വാ‍ങ്ങുവാന്‍ സാദ്ധ്യതയുള്ളവര്‍ക്ക് മമത കുറഞ്ഞിരിക്കുന്നു.
കാരണം പെട്രോളിന്റെ വില കൂടുതല്‍ തന്നെ .
പിന്നെ മാരുതി 800 ഉം ആള്‍ട്ടോയുമൊക്കെ എങ്ങനെ വിപണിയില്‍ പിടിച്ചു നില്‍ക്കുന്നു എന്ന ചോദ്യം നമ്മുടെ മനസ്സില്‍ ന്യായമായും ഉയരും
കാരണം ; ഇപ്പൊള്‍ മുന്‍ പറഞ്ഞ വകുപ്പില്‍പ്പെട്ട പെട്രോള്‍ വണ്ടികള്‍ വാങ്ങുമ്പോള്‍ ഇരുപതിനയിരവും മുപ്പത്തിഅയ്യായിരവുമൊക്കെ വിലക്കുറവ് കമ്പനി തന്നെ നല്‍കുന്നുണ്ട് .
അതുകൊണ്ടുതന്നെ പുതിയ കാര്‍ വാങ്ങുന്നവര്‍ ചിലര്‍ ഈ വിലക്കുറവിനെ അറിയാതെ ഇഷ്ടപ്പെടുന്നുമുണ്ട് .
അതുകൊണ്ടാണ് , ഇപ്പോഴും നിരത്തുകളില്‍ ഇത്തരം മോഡലുകളുടെ പുതിയ കാറുകള്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്

ഇങ്ങനെയുള്ള അവസ്ഥയിലാണ് കാറുകളില്‍ ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ചുള്ള ടെക് നോളജിയുടെ വരവ് .
ഡീ‍സലിന്റെ വിലക്കുറവ് ഇത്തരത്തിലുള്ള എഞ്ചിനുകള്‍ കാറില്‍ ഘടിപ്പിക്കുവാന്‍ നിര്‍മ്മാതാക്കാളെ പ്രേരിപ്പിച്ചിരിക്കാം.
മാത്രമല്ല ഏതൊരു കാറിന്റെയും യാത്രാച്ചെലവ് അഥവാ മൈലേജ് പല വാഹന ഉപഭോക്താ‍ക്കളും മുഖ്യമായി എടുക്കുന്ന സംഗതിയാണെന്നുള്ള തിരിച്ചറിവ് കാര്‍ നിര്‍മ്മാതാക്കളെ അത്തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കാം.
അങ്ങനെ ഇപ്പോള്‍ ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച കാറുകള്‍ പല കാര്‍ നിര്‍മ്മാതാക്കളും മത്സര ബുദ്ധിയോടെ നിരത്തിലിറക്കുകയോ ഇറക്കുവാ‍ന്‍ പോകുന്ന കാഴ്ചയാണ് നാം കാണുന്നത് .
ഇനി മറ്റൊരു പ്രത്യേകതകൂടി പറയുവാനുണ്ട് .
ഇവയെല്ലാം ചെറുകാറുകള്‍ ആണെന്നതാണ് അത് .
അതായത് , ചെറിയ കാറില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു.
ഇത്തരം ഡീസല്‍ എഞ്ചിന്‍ ആകട്ടെ ഉയര്‍ന്ന മൈലേജ് പ്രദാനം ചെയ്യുന്നു.
ഉയര്‍ന്ന മൈലേജ് എന്നു പറഞ്ഞാല്‍ എന്താണ് അര്‍ഥമാക്കുന്നത് എന്നു നിങ്ങള്‍ ചോദിക്കാം.
കിലോമീറ്ററിന്  20 നും 25 നും ഇടക്കുള്ള മൈലേജ് എന്നേ അര്‍ഥമാക്കേണ്ടതുള്ളൂ.
ഏതിനം കാറായാലും ഇപ്പോള്‍ ഗ്ലാസുകള്‍ താഴ്‌ത്തിവെച്ചുള്ള യാത്ര ഇപ്പോള്‍ ഇല്ല.
അതിനര്‍ഥം ; കാറില്‍ യാത്ര ചെയ്യുമ്പോള്‍ വിത്ത് എ . സി വേണം എന്നതാണ് .
ഓട്ടോമാറ്റിക് ക്ലെമറ്റ് കണ്‍‌ട്രോള്‍ എന്ന പദത്തില്‍ തന്നെ അക്കാര്യം എടുത്തു പറയുന്നു.
ഈ പ്രത്യേകതയും അതാത് കാര്‍ കമ്പനിക്കാര്‍ ഇപ്പോള്‍ തങ്ങളുടെ കാറിന്റെ പ്രത്യേകതയായി എടുത്തു പറയുന്നുണ്ട് .
അതായത് കാറായാല്‍ എന്തൊക്കെ സുഖസൌകര്യങ്ങളാണ് വേണ്ടത്
എ.സി , Rimote central locking , പവര്‍ സ്റ്റിയറിംഗ് ,മുന്തിയ  ഓഡിയോ വീഡിയോ സിസ്റ്റം എന്നിങ്ങനെ പോകുന്നു അത്
മാത്രമല്ല ; ഈ പറഞ്ഞതിലെ ഇടത്തരം സൌകര്യങ്ങള്‍ ഒരുക്കി വില കുറവിന് വിറ്റാല്‍ പോലും മലയാളിക്ക് ഇഷ്ടമല്ല  എന്നതിന്റെ സൂചനയാണ് നനോ കാറുകള്‍ വിചാരിച്ച അത്ര ഹിറ്റാകാതിരിക്കാന്‍ കാരണം .
മഹീന്ദ്രയുടെ ഇല്‍ക് ട്രിക് കാറും മലയാളിയുടെ ഇത്തരത്തിലുള്ള സമീപനത്തിന്റെ മറ്റൊരു മുഖമായി മാത്രമേ കാണുവാന്‍  പറ്റൂ.
indica-vista


എന്തായാലും ചെറുകിട കാറുകളുടെ നിര്‍മ്മാതാക്കളുടെ മത്സരം എന്തിനെയാണ് സൂചിപ്പിക്കുത് ?
ആരാണ് ഇത്തരത്തിലുള്ള ചെറു ഡീ‍സല്‍ കാറുകളുടെ ഉപഭോക്താക്കള്‍ എന്നു കണ്ടെത്തിയാല്‍ മതി .
മദ്ധ്യവര്‍ഗ്ഗക്കാരാ‍രെയാണ് അവര്‍ ലക്ഷ്യമിടുന്നത് എന്ന് സ്പഷ്ടം .
ചെറിയ ഡീസല്‍ കാര്‍ ആകഷിക്കുന്നതിലെ വേറെ ഒരു ഘടകം അത് പാര്‍ക്കുചെയ്യുവാന്‍ വേണ്ട സ്ഥലക്കുറവാണ് .
ഇപ്പോഴത്തെ അണുകുടുംബങ്ങളുടെ കാര്‍ പോര്‍ച്ച് അഥവാ കാര്‍ ഷെഡ് വലിയ ഡീസല്‍ കാറുകള്‍ ഇട്ടാല്‍ കുറച്ചൂഭാഗം  പുറത്തുകിടക്കും എന്നത് വസ്തുതയാണ് . അതുതന്നെയായിരിക്കാം ഹാച്ച് ബാക്ക് കാറുകളോടുള്ള ഇപ്പോഴത്തെ പ്രിയവും .
ചെറിയ ഡീസല്‍ കാറിലുമുണ്ട് കമ്പനി നല്‍കുന്ന വിലക്കുറവ്
ഉദാഹരണത്തിന് ടാറ്റാ VISTA യുടെ കാര്യം തന്നെ എടുത്താല്‍ മതി
ഇനി ഇതാ പുതിയ മോഡല്‍ ഡീ‍സല്‍ ചെറിയ കാറുകള്‍ വരുന്നൂ
ബീറ്റ് ,Honda Brio , Tayota Liva .................. എന്നിങ്ങനെ പോകുന്നു അവയുടെ നിര

വാല്‍ക്കഷണം ( ചിത്രങ്ങളിലൂടെ ) 
Chevrolet-Beat-Diesel 
brio--diesele
വാല്‍ക്കഷണം                                                                                                                                        
1.കൌതുകം വിടരുന്നു കാര്‍ വിപണിയില്‍                                                                                                                                                                                                                                                                                                                  2.വിട്ടുകൊടുക്കാതെ മാരുതിയൂം                                                                                                                      

3.ഡീസല്‍ കാര്‍ വാങ്ങാതിരിക്കാന്‍ ചില കാരണങ്ങള്‍

4..ഷെവര്‍ലെ ഡീസല്‍ ബീറ്റ് നിരത്തിലേക്ക്        5.ഡീസല്‍ കാര്‍ വാങ്ങണോ ?


                                            

Saturday 8 October 2011

2.പ്രിന്റിംഗിനു വില കുറയുമ്പോള്‍ പ്രിന്ററുകള്‍ക്ക് വിലകൂടുന്നു



Epson ന്റെ പുതിയ പ്രിന്ററിനെക്കുറിച്ചൂള്ള പരസ്യം  കണ്ടപ്പോഴാണ് ഇത്തരത്തിലുള്ള ഒരു തലവാചകം മനസ്സില്‍ ഉയര്‍ന്നു വന്നത് . ഒരു പേജ്  Black & White ല്‍ പ്രിന്റുചെയ്യുവാന്‍ 10 പൈസയും കളറില്‍ പ്രിന്റ് ചെയ്യുവാന്‍ 20 പൈസയും എന്നാണ് അവരുടെ അവകാശ വാദം.
കാനന്റേയും എച്ച് പിയുടേയും പോലെ ത്രീ ഇന്‍ വണ്‍‌ഉം ഉണ്ട് . അതായത് പ്രിന്റ് / കോപ്പി / സ്കാന്‍ എന്നീ  മൂന്നു ജോലികള്‍  ചെയ്യുന്ന പ്രിന്റര്‍ യൂ‍ണിറ്റിന് ( All in One ) 11,000 രൂപയും (Epson L200) ,  പ്രിന്റ് മാത്രം ചെയ്യുന്നതിന് (Epson L100) 9000 രൂപയുമാണ് വില .
മാത്രമല്ല 70 മില്ലീ റീ ഫില്‍ ബോട്ടിലിന് 374 രൂപയാണ് പറയുന്നത് . ഇതില്‍ നിന്ന് 4000 പ്രിന്റുകള്‍ എടുക്കാമത്രെ .
പ്രിന്ററിനോടൊപ്പം ഇങ്ക് ടങ്ക് എന്ന പുതിയ സാങ്കേതിക വിദ്യകൂടി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
അതായത് FIT എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന Fast Ink Top-up (FIT) Technology യാണ് ഇതില്‍ അവതരിപ്പിക്കുന്നത്.
ഒരു മിനിട്ടില്‍ 27 പേജോളം പ്രിന്റ് ചെയ്യുമത്രെ.
എങ്കിലും വീട്ടില്‍ വല്ലപ്പോഴുമൊക്കെ പ്രിന്റ് ചെയ്യുന്നവര്‍ക്ക് രണ്ടായിരത്തിനടുത്ത് രൂപ കൊടുത്തല്‍ ലഭിക്കുന്ന പ്രിന്ററുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ് .
മറ്റൊരു രസകരയ കാര്യം ഇവിടെ പറയട്ടെ .
വിവിധ കമ്പനികളൂടെ ത്രീ ഇന്‍ വണ്‍ പ്രിന്ററുകള്‍ വാങ്ങിയവരോടാണ് ഈ ചോദ്യം .
ഈ പ്രിന്റര്‍ ഉപയോഗിച്ച് നിങ്ങള്‍ പ്രിന്റ് ചെയ്തീട്ടുണ്ടാകും . അതില്‍ കുറവ് സ്കാന്‍ ചെയ്തീട്ടുണ്ടാകും ; ഇത് തീര്‍ച്ചയാണ്
പക്ഷെ ; ഇത് ഉപയോഗിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും  കോപ്പി എടുത്തീട്ടുണ്ടോ ?
എങ്കിലും വാങ്ങുമ്പോള്‍ ത്രീ ഇന്‍ വണ്‍ അഥവാ ഓള്‍ ഇന്‍ വണ്‍ തന്നെ വാങ്ങണം അല്ലേ
ആയ്‌ക്കോട്ടെ നെയ് കൂടിയാല്‍ അപ്പം കേടാവില്ല എന്ന് കമ്പനിക്കറിയാം .


2..വില കുറഞ്ഞ LED Foldable AND Chargable Desk Lamp നെക്കുറിച്ച് അറിയൂ



ലാമ്പിന്റെ പേര് : DP  (LED -636)
കമ്പനിയുടെ പേര് : DP Lighting & Electronics Technology CO. LTD
Name Of the Website : ( http://www.dpled.com)
വില : 220രൂപ
നാട്ടിലെ ഏത് ഇലക് ട്രോണിക് കടയിലും കിട്ടും
സവിശേഷതകള്‍ : Adjustable strong & Light Brightness
Power Light Sorce:  2.5W
ശ്രദ്ധിക്കേണ്ടകാര്യം : ചാര്‍ജ് ചെയ്യുമ്പോള്‍ ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തിരിക്കണം അല്ലെങ്കില്‍  LED ക്ക് തകരാറു സംഭവിക്കും .
ചാര്‍ജിംഗ് സമയം 10 മണിക്കൂ‍ര്‍ ആണ്.
ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍  LED ബള്‍ബിന്റെ പ്രകാശം കുറഞ്ഞാല്‍ അഥവാ ഇരുണ്ടാല്‍ അപ്പോള്‍ സ്വിച്ച് ഓഫ് ചെയ്യുക. അപ്പോള്‍ ലൈറ്റിന്റെ സ്വിച്ച്

ഓഫ് ആക്കി വൈദ്യുതി ചാര്‍ജ് ചെയ്യുക.
ഈര്‍പ്പമുള്ള സ്ഥലത്തോ മഴയത്തോ ശീതനടിക്കുന്ന സ്ഥലത്തോ ഉപയോഗരുത് .
ഓര്‍ക്കുക പ്രകാശിച്ചുകൊണ്ടുനില്‍ക്കുന്ന  LED ബള്‍ബിനു നേരെ നോക്കരുത് , ഇത് കുട്ടികളോടും മറ്റ് കുടുംബാംഗങ്ങളോടും പറയുക ; നോക്കിയാല്‍ അത്

കണ്ണിന്റെ കാഴ്ചയെ ബാധിക്കും .
ലാമ്പിന്റെ ലോങ് ലൈഫ് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് ദിവസേന ഉപയോഗിക്കുക. ചാര്‍ജിങ് ടൈം 10 മണിക്കൂറണെന്നിരിക്കെ അനാവശ്യമായി ഒരു

ദിവസം മുഴുവനും ചാര്‍ജ് ചെയ്യുന്ന രീതി ഉപേക്ഷിക്കുക. അല്ലെങ്കില്‍ ഓര്‍മ്മവരുമ്പോള്‍ ചാര്‍ജ് ചെയ്യുന്നത് ഓഫാക്കല്‍ രീതി അവസാനിപ്പിക്കുക.
ലാമ്പ് ഇടക്കിടെ മടക്കുകയും നിവര്‍ത്തുകയും ചെയ്യാതിരിക്കുക.
ലാമില്‍ 31   LED  ബള്‍ബുകള്‍ ഉണ്ട് . ഈ 31 എണ്ണത്തിന്റെ പ്രകാശം കുറക്കുകയും കൂട്ടുകയും ചെയ്യാം . പ്രകാശം കുറഞ്ഞ അവസ്ഥയില്‍ 8 മണിക്കൂറും

കൂടിയ അവസ്ഥയില്‍ 4 മണിക്കുറുമാണ് കമ്പനി പറയുന്നത് . കേടായാലും നന്നാക്കാനുതകുന്ന തരത്തിലാണ് സ്ക്രൂകളുടെ ക്രമീകരണം . ( എങ്കിലും സംഗതി

ചൈനീസ് ആണ് കേട്ടോ )
Click here to reach Website
കൂടുതല്‍ അറിയുവാനായി ചിത്രങ്ങള്‍ താഴെ









1.Welcome to informyouto

Weocome 
    Weocome 
      Weocome 
       
                  Weocome