Saturday 8 October 2011

2.പ്രിന്റിംഗിനു വില കുറയുമ്പോള്‍ പ്രിന്ററുകള്‍ക്ക് വിലകൂടുന്നു



Epson ന്റെ പുതിയ പ്രിന്ററിനെക്കുറിച്ചൂള്ള പരസ്യം  കണ്ടപ്പോഴാണ് ഇത്തരത്തിലുള്ള ഒരു തലവാചകം മനസ്സില്‍ ഉയര്‍ന്നു വന്നത് . ഒരു പേജ്  Black & White ല്‍ പ്രിന്റുചെയ്യുവാന്‍ 10 പൈസയും കളറില്‍ പ്രിന്റ് ചെയ്യുവാന്‍ 20 പൈസയും എന്നാണ് അവരുടെ അവകാശ വാദം.
കാനന്റേയും എച്ച് പിയുടേയും പോലെ ത്രീ ഇന്‍ വണ്‍‌ഉം ഉണ്ട് . അതായത് പ്രിന്റ് / കോപ്പി / സ്കാന്‍ എന്നീ  മൂന്നു ജോലികള്‍  ചെയ്യുന്ന പ്രിന്റര്‍ യൂ‍ണിറ്റിന് ( All in One ) 11,000 രൂപയും (Epson L200) ,  പ്രിന്റ് മാത്രം ചെയ്യുന്നതിന് (Epson L100) 9000 രൂപയുമാണ് വില .
മാത്രമല്ല 70 മില്ലീ റീ ഫില്‍ ബോട്ടിലിന് 374 രൂപയാണ് പറയുന്നത് . ഇതില്‍ നിന്ന് 4000 പ്രിന്റുകള്‍ എടുക്കാമത്രെ .
പ്രിന്ററിനോടൊപ്പം ഇങ്ക് ടങ്ക് എന്ന പുതിയ സാങ്കേതിക വിദ്യകൂടി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
അതായത് FIT എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന Fast Ink Top-up (FIT) Technology യാണ് ഇതില്‍ അവതരിപ്പിക്കുന്നത്.
ഒരു മിനിട്ടില്‍ 27 പേജോളം പ്രിന്റ് ചെയ്യുമത്രെ.
എങ്കിലും വീട്ടില്‍ വല്ലപ്പോഴുമൊക്കെ പ്രിന്റ് ചെയ്യുന്നവര്‍ക്ക് രണ്ടായിരത്തിനടുത്ത് രൂപ കൊടുത്തല്‍ ലഭിക്കുന്ന പ്രിന്ററുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ് .
മറ്റൊരു രസകരയ കാര്യം ഇവിടെ പറയട്ടെ .
വിവിധ കമ്പനികളൂടെ ത്രീ ഇന്‍ വണ്‍ പ്രിന്ററുകള്‍ വാങ്ങിയവരോടാണ് ഈ ചോദ്യം .
ഈ പ്രിന്റര്‍ ഉപയോഗിച്ച് നിങ്ങള്‍ പ്രിന്റ് ചെയ്തീട്ടുണ്ടാകും . അതില്‍ കുറവ് സ്കാന്‍ ചെയ്തീട്ടുണ്ടാകും ; ഇത് തീര്‍ച്ചയാണ്
പക്ഷെ ; ഇത് ഉപയോഗിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും  കോപ്പി എടുത്തീട്ടുണ്ടോ ?
എങ്കിലും വാങ്ങുമ്പോള്‍ ത്രീ ഇന്‍ വണ്‍ അഥവാ ഓള്‍ ഇന്‍ വണ്‍ തന്നെ വാങ്ങണം അല്ലേ
ആയ്‌ക്കോട്ടെ നെയ് കൂടിയാല്‍ അപ്പം കേടാവില്ല എന്ന് കമ്പനിക്കറിയാം .


No comments:

Post a Comment